You are Here : Home / News Plus

പരീക്ഷയില്‍ കോപ്പിയടിച്ച ഐജിയെ പരീക്ഷാഹാളില്‍ നിന്നും ഇറക്കിവിട്ടു

Text Size  

Story Dated: Monday, May 04, 2015 09:51 hrs UTC

പരീക്ഷയില്‍ കോപ്പിയടിച്ച ഐജിയെ പരീക്ഷാഹാളില്‍ നിന്നും ഇറക്കിവിട്ടു. തൃശൂര്‍ ഐജി ടി.ജെ. ജോസാണു കോപ്പിയടിക്കാന്‍ തുണ്ടുപേപ്പറുമായി പരീക്ഷാ ഹാളിലെത്തിയത്. കളമശേരി സെന്റ് പോള്‍സ് കേളജില്‍ വച്ചു നടന്ന എല്‍എല്‍എം പരീക്ഷയിലാണു ഐജി കോപ്പിയടിച്ചത്. ഗൈഡിന്റെ പേപ്പറുകളുമായി പരീക്ഷയ്‌ക്കെത്തിയ ഐജിയെ ഇന്‍വിജിലേറ്റര്‍ കയ്യോടെ പൊക്കി. ഐജിയാണെന്നറിയാതെ പരീക്ഷാഹാളില്‍ നിന്നിറക്കി വിടുകയും ചെയ്തു. പിന്നീടാണു കോപ്പിയടിച്ച വിരുതന്‍ ഐജിയാണെന്നു മനസിലായത്. സംഭവം സര്‍വകലാശാലയ്ക്കു റിപ്പോര്‍ട്ടു ചെയ്യുമെന്നു കോളേജ് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ മൂന്നു ദിവസമായി ഇവിടെ എല്‍എല്‍എം പരീക്ഷ നടന്നു വരികയായിരുന്നു. പരീക്ഷയ്ക്കിടെ ഐജിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ ഐജിയെ പരിശോധിച്ചപ്പോള്‍ പോക്കറ്റില്‍ ഗൈഡിന്റെ പേപ്പറുകള്‍ കണ്‌ടെത്തുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.