You are Here : Home / News Plus

ബാര്‍ കോഴ അന്വേഷണം നീളുന്നത് ശരിയല്ലെന്ന് സുധീരന്‍

Text Size  

Story Dated: Monday, May 11, 2015 04:09 hrs UTC

ആലപ്പുഴ: ബാര്‍ കോഴ കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം നീളുന്നത് ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. അഴിമതിയുമായി ബന്ധപ്പെട്ട ഏതു കേസും നീളുന്നത് ഭൂഷണമല്ല. അത് അഴിമതി ആരോപിക്കപ്പെടുന്ന ആളെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തും. അന്വേഷണം അതിന്‍റേതായ നടപടികളിലൂടെ മുന്നോട്ടു പോകട്ടെയെന്നും സുധീരന്‍ പറഞ്ഞു.
ബാര്‍ കോഴ കേസില്‍ മന്ത്രിമാര്‍ക്കെതിരായ അന്വേഷണവും കോണ്‍ഗ്രസ് മേഖലാ ജാഥകളും തമ്മില്‍ ബന്ധമില്ല. മേഖലാജാഥകളുടെ തിയതി മാറ്റുന്നതു സംബന്ധിച്ച തീരുമാനം ചൊവ്വാഴ്ച ചേരുന്ന യു.ഡി.എഫ്. യോഗത്തിലുണ്ടാകും. ഘടകകക്ഷികളെ ഒരുമിച്ച് സഹകരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും സുധീരന്‍ വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.