അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) തലപ്പത്തേക്ക് ഇന്ത്യന്‍ വനിത. പെപ്സികോയുടെ ചെയര്‍മാനും, സിഇഒ യുമായ ഇന്ദിര നൂയിയെയാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഐസിസിയുടെ ഘടനാ മാറ്റത്തിന്റെ ഭാഗമായാണ് ഇന്ദിര നൂയി സ്വതരന്ത ചുമതലയുള്ള ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമിതയായത്. ലോകത്തിലെ കരുത്തരായ സ്ത്രീകളുടെ പട്ടികയിലെ സ്ഥിരം സാന്നിധ്യമാണ് ഇന്ദിര നൂയി. ഇതാദ്യമായാണ് ഐസിസിയുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്.
Comments