നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കര്ണാടകയിലെത്താനിരിക്കെ അദ്ദേഹത്തെ പരിഹസിച്ച് ബിജെപി നേതാവ് യെദ്യൂരപ്പ. തിരഞ്ഞെടുപ്പ് ഹിന്ദുവിന് ബെല്ലാരിയിലേക്ക് സ്വാഗതം എന്നാണ് ട്വിറ്ററില്‍ യെദ്യൂരപ്പ പരിഹസിച്ചത്. കോണ്‍ഗ്രസ് മുക്തഭാരതം എന്ന ബിജെപിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ രാഹുല്ഗാന്ധിക്കാവുമെന്നും യെദ്യൂരപ്പ ട്വീറ്റില്‍ അഭിപ്രായപ്പെട്ടു. രാഹുലിന്റെ വരവ് ബിജെപിക്ക് ഭാഗ്യവും കൊണ്ടാണെന്നും അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
Comments