മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിനെ കൊലപ്പെടുത്തിയതിലൂടെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ഒരിക്കല്‍ കൂടി പ്രകടമായെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന് പറഞ്ഞു. സിപിഎം രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ നടത്തുന്ന ആക്രമണങ്ങള്‍ കോണ്‍ഗ്രസിലേക്കും വ്യാപിപ്പിച്ച് കേരളത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്യുവിന്റെ യൂണിറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകരുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് ഈ അരുകൊലയ്ക്ക് സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്നും ഹസ്സന് പറഞ്ഞു.
Comments