ഷുഹൈബ് വധക്കേസില്‍ കൊലയാളികള്‍ സഞ്ചരിച്ച വാഹനം വാടകയ്ക്കെടുത്തത് പ്രതി ആകാശ് തില്ലങ്കേരിയെന്ന് പോലീസ്. തളിപ്പറമ്പ് ഭാഗത്തുനിന്നാണ് വാഹനം വാടകയ്ക്കെടുത്തത്. കൊലപാതകത്തിന് തലേദിവസം ആകാശ് തളിപ്പറമ്പ് ഭാഗത്ത് എത്തിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിലുള്‍പ്പെട്ട അഞ്ച് പേരെക്കുറിച്ചുമുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ഇതില്‍ രണ്ടുപേരാണ് ആകാശും റിജിന്‍ രാജും. മറ്റ് മൂന്നുപേര്‍ സുരക്ഷിതതാവളങ്ങളില്‍ ഒളിവിലാണെന്നും അവരിലേക്ക് എത്താന്‍ ഇപ്പോള്‍ കഴിയുന്നില്ലെന്നുമാണ് പോലീസ് പറയുന്നത്
Comments