ന്യൂഡൽഹി: പുതിയ ഇന്ത്യയുടെ വികസനത്തിൽ സ്ത്രീകൾക്കും തുല്യപങ്കാളിത്തം ഉറപ്പാക്കന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മവിശ്വാസത്തിലൂടെയാണ് അവർ ഉയരങ്ങളിലെത്തുന്നത്. ഇതിലൂടെ അവര് രാജ്യത്തെയും സമൂഹത്തെയും ഉയരങ്ങളിലെത്തിക്കുന്നു. സ്ത്രീ വികസനം എന്നതിൽ നിന്ന് സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്കാണ് രാഷ്ട്രത്തിന്റെ യാത്ര. പ്രതിമാസ റേഡിയോ പരിപാടി ‘മൻ കി ബാത്തി’ലാണ് പ്രധാന മന്ത്രിയുടെ പ്രതികരണം. ശരിയായ സ്ത്രീത്വം എന്നത് ശരിയായ സ്വാതന്ത്ര്യമാണെന്നാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുള്ളത്. സ്ത്രീകളാൽ പുരുഷന്മാർ അറിയപ്പെടുന്നതാണ് നമ്മുടെ പാരമ്പര്യം. യശോദ നന്ദൻ, കൗസല്യ നന്ദൻ, ഗാന്ധാരി പുത്ര എന്നീ പ്രയോഗങ്ങളെല്ലാം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്– മോദി പറഞ്ഞു.
Comments