മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇന്ന് അട്ടപ്പാടിയിൽ. കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിക്കും. അഗളിയിലെ കില ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ മുഖ്യമന്ത്രി ആദ്യം പങ്കെടുക്കും. ആദിവാസികൾക്കായുള്ള വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതിയും, ഫണ്ട് വിതരണവും അടക്കമുള്ള കാര്യങ്ങൾ അവലോകന യോഗം പരിശോധിക്കും. അട്ടപ്പാടിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ ഉണ്ടായിട്ടും അവയൊന്നും ആദിവാസികൾക്ക് ഗുണമാവുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഉച്ചയോടെയാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും മധുവിന്റെ കുടുംബത്തെ കാണുക
Comments