പാമ്പുകള്‍ കാവല്‍ നില്‍ക്കുന്നുവെന്ന് വിശ്വസിക്കുന്ന പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിഗൂഢ രത്നഭണ്ഡാരം ഇന്ന് പ്രത്യേക സംഘം സുരക്ഷയുടെ ഭാഗമായി തുറന്ന് പരിശോധിക്കും. 34 വര്‍ഷത്തിന് ശേഷമാണ് ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു പരിശോധന. അപൂര്‍വ രത്നങ്ങളും വജ്രങ്ങളും അടങ്ങിയതാണ് രത്നഭണ്ഡാരം. 1984 ല്‍ ആയിരുന്നു ഇത് അവസാനമായി തുറന്നത്. രത്നഭണ്ഡാരത്തിന്റെ നിലവിലെ അവസ്ഥ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒറീസ്സ ഹൈക്കോടതി മാര്‍ച്ച് 22-ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ക്ഷേത്ര ഭാരവാഹികളായ അഞ്ച്പേര്‍, രണ്ട് സര്‍ക്കാര്‍ പുരാവസ്തു ഗവേഷകര്‍, ഒരു നിയമവിദഗ്ധന്, പോലീസ് നിയോഗിക്കുന്ന മറ്റ് രണ്ട് വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധിക്കുക.
Comments