കണ്ണൂര്‍, കരുണ മെഡക്കല്‍ കോളേജുകളിലെ നിയമവിരുദ്ധ മെഡിക്കല്‍ പ്രവേശനങ്ങള്‍ അംഗീകരിക്കാനുള്ള ബില്ലിന് പ്രതിപക്ഷം പിന്തുണ നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്. ഫെയ്സ്ബുക്കിലൂടെയാണ് പ്രതിപക്ഷ നടപടിക്കെതിരെ അദ്ദേഹം കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. കൊള്ളലാഭത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത സ്വാശ്രയക്കാരുടെ രക്ഷയ്ക്കായി നിയമം കൊണ്ടുവന്ന സര്‍ക്കാര്‍ നടപടിയെ തുറന്നുകാണിക്കുന്നതിനു പകരം അതിനെ പിന്തുണച്ച് ആ പാപഭാരം ഏറ്റെടുക്കുന്നതില്‍ പങ്കാളിയായ പ്രതിപക്ഷനടപടി സ്വയം വഞ്ചിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു
Comments