പിണറായിയിലെ കൂട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സൗമ്യയുടെ കാമുകനിലേക്ക് അന്വേഷണം ശക്തമാക്കി പൊലീസ്. കൊലപാതകത്തിന് പ്രേരിപ്പിച്ചതില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.കൊല നടക്കുന്ന ദിവസങ്ങളിലും തുടര്‍ന്നുമെല്ലാം സൗമ്യ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ ഫോണ്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. മറ്റ് രണ്ട് പേരും നിരീക്ഷണത്തിലാണ്. എന്നാല്‍ മറ്റാര്‍ക്കും പങ്കില്ലെന്ന നിലപാടില്‍ ഉറച്ചാണ് മൊഴിയൊടുപ്പില് ഉടനീളം സൗമ്യയുടെ പ്രതികരണം. സാക്ഷികളില്ലാത്ത കേസായതിനാല്‍ വ്യക്തമായ തെളിവ് ലഭിച്ചതിന് ശേഷം മതി അറസ്റ്റെന്ന നിലപാടിലാണ് പൊലീസും.
Comments