കഠുവയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ട് വയസ്സുകാരിയുടെ മരണത്തില്‍ മുഖ്യപ്രതിയും ക്ഷേത്ര നടത്തിപ്പുകാരനുമായ സാഞ്ജിറാമിന്റെ കുറ്റസമ്മതം. മകന് വിശാല്‍ ബലാത്സംഗത്തില്‍ ഉള്പ്പെട്ടിട്ടുണ്ടന്നറിഞ്ഞതോടെയാണ് താന്‍ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതെന്ന് സാഞ്ജിറാം പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ഒളിപ്പിക്കാന്‍ മാത്രമായിരുന്നു പദ്ധതി. എന്നാല്‍ തട്ടിക്കൊണ്ട് വരുന്ന സമയത്ത് കാട്ടില്‍വെച്ച് തന്നെ കുട്ടിയെ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ബലാത്സംഗം ചെയ്തുവെന്ന് താന്‍ അറിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷമാണെന്ന് സാഞ്ജിറാം പോലീസിനോട് പറഞ്ഞു.
Comments