You are Here : Home / News Plus

അറ്റകുറ്റപ്പണി ; ജനുവരി അഞ്ചു വരെ ആലപ്പുഴ റൂട്ടില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

Text Size  

Story Dated: Monday, November 24, 2014 04:43 hrs UTC

 റെയില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ മുതല്‍ ജനുവരി അഞ്ചു വരെ ആലപ്പുഴ റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം. അമ്പലപ്പുഴ ^കായംകുളം പാസഞ്ചര്‍, കൊല്ലം ^എറണാകുളം മെമു, എറണാകുളം ജംക്ഷന്‍ ^കൊല്ലം മെമു എന്നീ ട്രെയിനുകള്‍ റദ്ദാക്കി.

കായംകുളം ^എറണാകുളം പാസഞ്ചര്‍ ആലപ്പുഴയില്‍ നിന്നു യാത്ര പുറപ്പെടും. കൊച്ചുവേളി ^ചണ്ഡീഗഡ് എക്സ്പ്രസ്, കൊച്ചുവേളി ^ അമൃത്സര്‍ എക്സ് പ്രസ്, തിരുവനന്തപുരം ^ലോകമാന്യ തിലക്, നേത്രാവതി എക്സ് പ്രസ് എന്നീ ട്രെയിനുകള്‍ 30 മിനിറ്റ് വൈകിയോടും.

ഞായറാഴ്ച ദിവസങ്ങളില്‍ നിയന്ത്രണമുണ്ടാകില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.