പത്ത് ബാറുകള്‍ക്ക് കൂടി ഈ സമ്പത്തിക വര്‍ഷം ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിന് സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശം. എക്സൈസ് കമ്മീഷണറെയും നികുതി സെക്രട്ടറിയെയും വിളിച്ചുവരുത്തിയ ഹൈക്കോടതി അഞ്ച് ദിവസത്തിനകം ലൈസന്‍സ് അനുവദിച്ച് കോടതിയെ അറിയിക്കാനും ഉത്തരവിട്ടു. ഉത്തരവ് പാലിക്കാനായില്ലെങ്കില്‍ രണ്ട് ഉദ്യോഗസ്ഥരും ജനുവരി 5ന് ഹാജരായി കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്നും കേസ് പരിഗണിച്ച ജസ്റ്റീസ് സുരേന്ദ്രമോഹന്‍ പറഞ്ഞു.
കോടതി ഉത്തരവുണ്ടെങ്കിലും മന്ത്രിസഭാ തീരുമാനമില്ലാത്തതിനാല്‍ ഹര്‍ജിക്കാരായ പത്ത് ബാറുടമകള്‍ക്ക് ലൈസന്‍സ് നല്‍കാനാവില്ലെന്നാണ് എക്സൈസ് കമ്മീഷണര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
Comments