കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനു വിമര്‍ശനം. സുധീരന് അണികളുടെ വികാരം മാനിക്കാതെ തീരുമാനമെടുക്കുന്നുവെന്ന് എംഎല്‍എമാര്‍ ആരോപിച്ചു. മദ്യനയത്തിലെ നയംമാറ്റത്തിന് എംഎല്‍എമാര്‍ പൂര്‍ണ പിന്തുണ നല്കി. പ്രായോഗിക മാറ്റങ്ങളില്‍ നിന്ന് പിന്നോട്ടു പോകേണ്ടതില്ലെന്നും യോഗത്തില്‍ വ്യക്തമാക്കി.
പാര്‍ട്ടിയും സര്‍ക്കാരും ഒന്നിച്ച് മുന്നോട്ട് പോകണമെന്നും സുധീരന് വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. എ ഗ്രൂപ്പുകാര്‍ സുധീരനെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. സുധീരനുമായി സമവായ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും യോഗം ചുമതലപ്പെടുത്തി. വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചതായും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ നല്ല തീരുമാനങ്ങളെ പോലും സുധീരന് പിന്തുണക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Comments