തിരുപ്പിറവി ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ലോകമെങ്ങും തീവ്രവാദത്തിന്റെ പേരില്‍ പീഡനമനുഭവിക്കുന്നവ ര്‍ക്കൊപ്പമാണ് തന്റെ മനസ്സെന്ന് പ്രത്യേക റേഡിയോ സന്ദേശത്തില്‍ മാര്‍പ്പാപ്പ പറഞ്ഞു.
ഐ.എസ് തീവ്രവാദികളുടെ ആക്രമണങ്ങളില്‍ പിറന്ന നാട്ടില്‍ നിന്ന് പലായനം ചെയ്യപ്പെട്ടവര്ക്കൊപ്പമാണ് താനെന്ന് വത്തിക്കാനില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനക്കു ശേഷം അദ്ദേഹം പറഞ്ഞു. നാടിനു വേണ്ടി ജീവന് അര്‍പ്പിക്കുന്നവരെ ഓര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
തിരുപ്പിറവി ദിനത്തില്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.
Comments