You are Here : Home / News Plus

പരാതികളില്ലാതെ ആ വലിയ ചിരിയൊതുങ്ങി

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, December 26, 2014 07:58 hrs UTC

പരിഭവങ്ങളും പരാതികളും ഉള്ളിലൊതുക്കി വരുന്നവരെ ചിരിപ്പിക്കുകയായിരുന്നു എന്‍.എല്‍ ബാലകൃഷ്ണന്‍. ആരോടും ഒന്നും പറയാനുണ്ടായിരുന്നില്ല. എന്നാല്‍ ജീവിതത്തിന്റെ അവസാന നിമിഷം ആരെങ്കിലുമൊക്കെ സഹായിക്കാനുണ്ടാകുമെന്നു വെറുതെ ചിന്തിച്ചു എന്‍എല്‍. സഹപ്രവര്‍ത്തകരായ പലരും കൈയൊഴിഞ്ഞു. ചിലരൊക്കെ അടുത്തുവന്നു...
ഏറ്റവുമൊടുവില്‍ അശ്വമേധത്തോട് സംസാരിച്ചപ്പോള്‍ പക്ഷെ അദ്ദേഹത്തിന് ദുഃഖം അടക്കാനായില്ല. ചിലതൊക്കെ തുറന്നു പറഞ്ഞു. അവസാന നിമിഷം പോലും സിനിമാ സംഘടനയായ അമ്മ തിരിഞ്ഞു നോക്കാത്തത്തില്‍ അദ്ദേഹത്തിനു വലിയ വിഷമം ഉണ്ടായിരുന്നു. ആശുപത്രിയില്‍ അമ്മയുടെ പ്രതിനിധിയായി ആരും വന്നില്ല.ഒന്നു വിളിച്ചുപോലുമില്ല...


സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞതുപോലെ" ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ പെട്ടിയും കിടയ്ക്കയും എടുത്ത് ചെന്നൈ വരെ പോകാം. രാഘവന്‍ മാഷ്‌ മരിച്ചപ്പോള്‍ കണ്ണൂര്‍ വരെ വരാന്‍ അവര്‍ക്കാര്‍ക്കും നേരമുണ്ടായില്ല."
......................

എന്‍.എല്‍ ബാലകൃഷ്ണനുമായി അശ്വമേധത്തിന്‍റെ അവസാന കൂടിക്കാഴ്ച. വായിക്കുക http://www.aswamedham.com/inner_content.php?ids=16094
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.