ജക്കാര്‍ത്ത: ആസ്ട്രേലിയന്‍ തെരച്ചില്‍ സംഘത്തിന് കടലില്‍ നിന്നും ലഭിച്ച അവശിഷ്ടങ്ങള്‍ കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്േറതല്ലെന്ന് ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റ് ജൂസഫ് കല്ലാ. വിശദപരിശോധനക്കു ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതായി നേരത്തേ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിമാനത്തിന്‍െറ സിഗ്നല്‍ നഷ്ടമായ സ്ഥലത്തു നിന്ന് 700 മൈല്‍ അകലെ നങ്ക ദ്വീപില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടത്തെിയത്. ജക്കാര്‍ത്തയിലെ വ്യോമസേന കമാന്‍ഡറെ ഉദ്ധരിച്ചായിരുന്നു ഈ വാര്‍ത്ത. ഇതേ തുടര്‍ന്ന് വിമാനത്തിനായുള്ള തെരച്ചില്‍ നങ്ക ദ്വീപിനടുത്ത പ്രദേശത്തേക്ക് വ്യാപിപ്പിച്ചിരുന്നു.
ജാവ കടലില്‍ പുരോഗമിക്കുന്ന തിരച്ചിലില്‍ 15 കപ്പലുകളും 30 വിമാനങ്ങളും പങ്കെടുക്കുന്നുണ്ട്.
Comments