You are Here : Home / News Plus

ദേശീയ ഗെയിംസ്: 10 കോടി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹമെന്നു വി.എസ്

Text Size  

Story Dated: Monday, December 29, 2014 05:13 hrs UTC

തിരുവനന്തപുരം: ദേശീയ ഗെയിംസിനോട് അനുബന്ധിച്ചുള്ള കൂട്ടയോട്ടത്തിന് ഒരു ദിനപത്രത്തിനു 10 കോടിയിലധികം രൂപ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹമാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ജനുവരി 20ന് നടക്കുന്ന കൂട്ടയോട്ടത്തിന്‍െറ പേരിലാണു പ്രമുഖ ദിനപത്രത്തിനു 10.6 കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗെയിംസിന്‍െറ മറവില്‍ അരങ്ങേറാന്‍ ഇടയുള്ള തട്ടിപ്പുകളുടെ പ്രഖ്യാപനമായി വേണം ഇതിനെ കാണാന്‍. ഭരണവര്‍ഗ താല്‍പര്യം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന പത്രത്തെ സഹായിക്കാന്‍ ഗെയിംസിനെ മറയാക്കുന്നത് അധിക്ഷേപാര്‍ഹമാണെന്നും വി.എസ്. പ്രസ്താവനയില്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.