മധു കൈതപ്രം അന്തരിച്ചു
Text Size
Story Dated: Tuesday, December 30, 2014 03:52 hrs UTC
ചലച്ചിത്ര സംവിധായകന് മധു കൈതപ്രം (45) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ തിങ്കളാഴ്ച രാത്രി 11.30ഓടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ജയരാജിന്റെ സഹസംവിധായകനായിട്ടായിരുന്നു തുടക്കം. 2006ല്‍ പുറത്തിറങ്ങിയ 'ഏകാന്തം' ആണ് ആദ്യചിത്രം. മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഏകാന്തത്തിലൂടെ ലഭിച്ചു. കേരള സര്‍ക്കാറിന്റെ സ്പെഷ്യല്‍ ജൂറി പുരസ്കാരവും ഈ ചിത്രത്തിന് കിട്ടി.
2009ല്‍ 'മധ്യവേനല്‍' എന്ന ചലച്ചിത്രവും തുടര്‍ന്ന് 'ഓര്‍മമാത്രം', 'വെള്ളിവെളിച്ചത്തില്‍' എന്നീ സിനിമകളും സംവിധാനം ചെയ്തു. മാതമംഗലത്തിനടുത്ത കൈതപ്രത്തെ കെ.പി.കുഞ്ഞിരാമപ്പൊതുവാളിന്റെയും വി.കെ.നാരായണിയുടെയും മകനാണ്. ഭാര്യ: രാഗി മധു. മകന്: ശ്രീരാം.
Comments