You are Here : Home / News Plus

കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് ഒറ്റുകാരെന്ന് വി.എസ്

Text Size  

Story Dated: Tuesday, December 30, 2014 05:49 hrs UTC

കൃഷ്ണപിള്ള സ്മാരകം തീയിട്ട സംഭവത്തിന് പിന്നില്‍ ഒറ്റുകാരെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. തന്നെ മാരാരിക്കുളത്ത് തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന മുതിര്‍ന്ന നേതാവ് ടി.കെ പളനി ഉള്‍പ്പടെയുള്ളവരെ സംശയിക്കുന്നു. തന്നെ ചതിക്കാന്‍ മടിയില്ലാത്ത പളനി സ്മാരകം തകര്‍ക്കാന്‍ മടികാണിക്കുമോ? - വി.എസ് ചോദിക്കുന്നു. ഇപ്പോള്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ കുറ്റക്കാരാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. അത് ആഭ്യന്തരമന്ത്രി കണ്ടെത്തിയ പ്രതികളാണ്. പാര്‍ട്ടി അവര്‍ക്കെതിരെ നടപടിയെടുത്തത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.