കറുത്തവര്‍ഗക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ അക്രമങ്ങള്‍ തുടരുന്നു. പടിഞ്ഞാറന്‍ ലോസ് ആഞ്ചലസില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് വാഹനത്തിനു നേരെ രണ്ടുപേര്‍ വെടിയുതിര്‍ത്തു. കാറിനുള്ളില്‍ ഉണ്ടായിരുന്ന രണ്ടു പൊലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അക്രമികള്‍ നിര്‍ത്തിയിട്ട കാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൃത്യത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. മറ്റൊരാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ആഴ്ച കറുത്ത വര്ഗക്കാരന് രണ്ടു പൊലീസുകാരെ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. വെന്‍ജിന്‍ ലിയു, റാഫേല്‍ റാമോസ് എന്നീ പോലീസുകാരാണ് ജോലിക്കിടെ വെടിയേറ്റു മരിച്ചത്. കറുത്ത വംശജരെ കൊലപ്പെടുത്തിയതിനു പ്രതികാരമെന്നോണം ഇസ്മായില്‍ ബ്രിന്‍സ്ലി എന്നയാളാണ് കൊലനടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
Comments