ഇന്‍ഡൊനീഷ്യയിലെ സുരബയയില്‍ നിന്ന് സിംഗപ്പുരിലേക്കുള്ള യാത്രയ്ക്കിടെ 162 പേരുമായി കാണാതായ എയര്‍ ഏഷ്യാവിമാനം തകര്‍ന്നു വീണ ജാവ കടലില്‍ നിന്ന് 40 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന വസ്തുക്കളും ഒരു മൃതദേഹവും ഒഴുകുന്നത് തിരച്ചില്‍ നടത്തുന്ന വിമാനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബോര്‍ണിയോ ദ്വീപിന് സമീപം ബങ് ടോമോ എന്ന യുദ്ധക്കപ്പല്‍ നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Comments