You are Here : Home / News Plus

ഇരട്ട ആനുകൂല്യം: കാലിക്കറ്റ് വി.സിയുടെ അപ്പീല്‍ ഗവര്‍ണര്‍തള്ളി

Text Size  

Story Dated: Wednesday, December 31, 2014 03:52 hrs UTC

ഇരട്ട ആനുകൂല്യം കൈപ്പറ്റുന്നത് സംബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. എം.അബ്ദുള്‍സലാമിന്റെ അപ്പീല്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍തള്ളി. ഇതുസംബന്ധിച്ച കത്ത് കഴിഞ്ഞദിവസം സര്‍വകലാശാലയിലെത്തി. വി.സി. എന്നനിലയ്ക്ക് കാലിക്കറ്റില്‍നിന്ന് ശമ്പളവും കേരള കാര്‍ഷികസര്‍വകലാശാലയില്‍ നിന്ന് പെന്‍ഷനും അനുബന്ധആനുകൂല്യങ്ങളും ഡോ. അബ്ദുള്‍സലാം കൈപ്പറ്റിയിരുന്നു. ഒരേസമയം ഇരട്ടആനുകൂല്യങ്ങള്‍ വാങ്ങുന്നതിനെതിരെ കാലിക്കറ്റിലെ സംയുക്ത സമരസമിതിയാണ് ഗവര്‍ണറെസമീപിച്ചത്.

അതേസമയം തന്റെ നിയമന ഉത്തരവില്‍ ശമ്പളംസംബന്ധിച്ച് വ്യക്തമായ നിര്‍ദേശം ഇല്ലായിരുന്നുവെന്നും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിലക്കിയിരുന്നില്ലെന്നും ഡോ. അബ്ദുള്‍സലാം ചൂണ്ടിക്കാട്ടിയിരുന്നു. സംശയനിവൃത്തിക്കായി ഗവര്‍ണറുടെ ഓഫീസിലേക്ക് വി.സി കത്തയച്ചെങ്കിലും മറുപടിലഭിച്ചിരുന്നില്ല. പി.സദാശിവം ഗവര്‍ണറായ ശേഷമാണ് വി.സിയ്ക്ക് ഇരട്ട ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്നുകാണിച്ച് വ്യക്തതനല്‍കിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.