പുതുവത്സരത്തില്‍ ആസൂത്രണ കമ്മീഷന് പകരം പുതിയ സംവിധാനവുമായി നരേന്ദ്രമോദി സര്‍ക്കാര്‍. 1950 ല്‍ രൂപീകരിച്ച ആസൂത്രണ കമ്മീഷന് ഇനി മുതല്‍ ‘നീതി ആയോഗ്’ എന്നാണ് അറിയപ്പെടുക. ഇതു സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ആസൂത്രണ കമ്മീഷന് മാറ്റി മറ്റൊരു സംവിധാനം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. പിന്നീട് ഡിസംബര്‍ ഏഴിന് വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ആസൂത്രണ കമ്മീഷന് നിര്‍ത്തലാക്കാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. ഇതിനെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഒറ്റക്കെട്ടായി എതിര്‍ത്തിരുന്നു.
കേന്ദ്ര സംസ്ഥാന സഹകരണ വ്യവസ്ഥതക്കും ‘ടീ ഇന്ത്യ’ എന്ന ആശയത്തിനും ഫലപ്രദമാകുന്ന തരത്തിലുള്ള ഘടനയിലാണ് നീതി ആയോഗ് സംവിധാനം രൂപീകരിച്ചിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
Comments