കണ്ണൂരില്‍ ക്വാറിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റ് അനുഭാവികളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇരുളിന്‍െറ മറവില്‍ ആക്രമണങ്ങള്‍ നടത്തുന്ന മാവോയിസ്റ്റുകള്‍ ഭീരുക്കളാണ്. മാവോയിസം എന്ന പേരില്‍ നടക്കുന്നത് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ളെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങളും ആദിവാസികളും മാവോയിസ്റ്റുകള്‍ക്ക് എതിരാണ്. സാന്നിധ്യം അറിയിക്കുവാന്‍ വേണ്ടി മാത്രമാണ് മാവോയിസ്റ്റുകള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത്. ക്വാറി ആക്രമണത്തെ കുറിച്ച് കണ്ണൂര്‍ എസ്.പിയുമായി സംസാരിച്ചിരുന്നു. മാവോയിസ്റ്റുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.
Comments