ആലപ്പുഴ: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നടത്തിയ സോളാര്‍ സമരം ചരിത്രവിജയമായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സമരം പാര്‍ട്ടി വേണ്ട രീതിയില്‍ തന്നെയാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
സമരം തുടര്‍ന്നാല്‍ കൂടുതല്‍ ഒന്നും നേടാനാകില്ലായിരുന്നു. ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് സമരത്തിന്റെ വിജയമായിരുന്നു. സമരത്തില്‍ ആലപ്പുഴ ജില്ലയില്‍ നിന്ന് പ്രാതിനിധ്യം കുറഞ്ഞത് പരിശോധിക്കണം. കെ. എം. മാണിയെ മഹത്വവല്ക്കരിക്കാന് സി.പി.എം ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു.
Comments