സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകളില്‍ ഇതുവരെ സമവായമായില്ല. സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ രണ്ടാമതും ചര്‍ച്ചകള്‍ തുടരുകയാണ്. നിലവിലുള്ള ജില്ലാ സെക്രട്ടറി സി.വി ചന്ദ്രബാബുവിനെ മാറ്റണമെന്നാണ് ജി.സുധാകരന് നേതൃത്വം നല്കുന്ന പക്ഷത്തിന്റെ ആവശ്യം. ഏരിയാ സമ്മേളനങ്ങളില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് സുധാകരപക്ഷം പിണറായിയെ നേരത്തേ അറിയിച്ചിരുന്നു.
എന്നാല്‍ ചന്ദ്രബാബു തന്നെ ജില്ലാ സെക്രട്ടറിയായി തുടരണമെന്നാണ് തോമസ് ഐസക് പക്ഷത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ സമവായത്തിലെത്താനായി ഓരോ ജില്ലാ കമ്മിറ്റി അംഗങ്ങളുമായും പിണറായി വിജയന് ചര്‍ച്ച നടത്തിവരികയാണ്. പുതുതായി 5 ജില്ലാ കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. എന്‍ സജീവന്, വി.എസ് മണി, പി കെ സാബു, ജി ഹരിശങ്കര്‍, കെ മധുസൂധനനന്‍ എന്നിവരാണ് പുതിയ അംഗങ്ങള്‍.
Comments