ഇന്ത്യന്‍ തീരത്ത് വീണ്ടും പാക് ബോട്ട് കണ്ടെത്തി. കഴിഞ്ഞ ദിവസം സ്ഫോടകവസ്തുക്കളുമായി പാക്കിസ്ഥാനില്‍നിന്നെത്തിയ മത്സ്യബന്ധന ബോട്ടുകളില്‍ ഒന്നാണ് ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ തീരത്ത് സൈന്യം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
പുതുവത്സരദിനത്തില്‍ സ്ഫോടനം ഉണ്ടായ ബോട്ട്, മത്സ്യബന്ധന ബോട്ടായിരുന്നുവെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. എന്നാല്‍ ഇത് ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്. തീരസംരക്ഷണ സേനുടെ ഏഴു വിമാനങ്ങള്‍ പ്രദേശത്ത് റോന്ത് ചുറ്റുന്നുണ്ട്. പുതുവത്സരദിനത്തില്‍ ഇന്ത്യന്‍ തീരത്ത് സ്ഫോടനം നടത്തുന്നതിന് മൂന്നു ബോട്ടുകളാണ് സ്ഫോടക വസ്തുക്കളുമായി കറാച്ചിയില്‍ നിന്ന് പുറപ്പെട്ടത്. ഇതില്‍ ഒരു ബോട്ട് പാക്കിസ്ഥാനിലേക്ക് തിരിച്ചുപോയതായും തീരസംരക്ഷണ സേന സ്ഥിരീകരിച്ചു.
ഡിസംബര്‍ 31ന് അര്‍ധരാത്രി ഗുജറാത്തിലെ പോര്‍ബന്തറില്‍നിന്നു 365 കിലോ മീറ്ററകലെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്നാണ് പാക് ബോട്ടില്‍ സ്ഫോടനം ഉണ്ടായത്.
Comments