രാജ്യത്ത് നടക്കുന്ന ഘര്‍ വാപസി മതപരിവര്‍ത്തന പരിപാടിക്കെതിരെ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. കേന്ദ്ര സര്‍ക്കാര്‍ ഘര്‍ വാപസിക്കെതിരാണെന്ന് നഖ്വി പറഞ്ഞു. വേണ്ടി വന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരുമെന്നും അദേഹം പറഞ്ഞു.
പാക്കിസ്ഥാനെതിരെയും നഖ്വി വിമര്‍ശനമുന്നയിച്ചു. പാക്കിസ്ഥാന് തീവ്രവാദികളെ സരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ലോകത്തിനു മുമ്പില്‍ പാക്കിസ്ഥാന് ഒറ്റപ്പെടുമെന്നും അദേഹം പറഞ്ഞു.
Comments