ഉത്തര്‍പ്രദേശിലെ ബദായൂനില്‍ 14കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പൊലീസുകാരന് അറസ്റ്റില്‍. പ്രതികളായ രണ്ടു പൊലീസുകാരില്‍ ഒരാളായ കോണ്‍സ്റ്റബ്ള്‍ അവിനാഷ് യാദവിനെ സംയുക്ത അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.അവിനാഷിന്െറ സഹപ്രവര്‍ത്തകനും കേസിലെ മറ്റൊരു പ്രതിയുമായ വീര്‍പാല്‍ സിങ് യാദവ് ഒളിവിലാണ്. കുറ്റാരോപിതരായ പൊലീസുകാരെ മുഖ്യമന്ത്രി അഖിലേഷ് യാദവ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
Comments