You are Here : Home / News Plus

മുംബൈയില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വൈകും

Text Size  

Story Dated: Thursday, January 08, 2015 07:26 hrs UTC

 മഹാരാഷ്ട്രയില്‍ റെയില്‍പാളത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നാളെ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വൈകും. പനവേലിനും റോഹക്കുമിടക്ക് പകല്‍ 11.50 മുതല്‍ വൈകിട്ട് 4.20 വരെയാണ് റെയില്‍ ഗതാഗതം തടസപ്പെടുന്നത്. ട്രെയിന്‍ സമയം പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു.

മുംബൈയില്‍ നിന്നും കേരളത്തിലേക്കുളള ട്രെയിനുകള്‍-
നാളെ രാവിലെ 11.40ന് കുര്‍ള ലോകമാന്യതിലക് ടെര്‍മിനല്‍സില്‍ നിന്നുള്ള തിരുവനന്തപുരം നേത്രാവതി എക്സ് പ്രസ് (16345) ഉച്ചക്ക് 2.20നു പുറപ്പെടും. പോര്‍ബന്തര്‍ ^കൊച്ചുവേളി എക്സ് പ്രസ് (19262), കുര്‍ള ലോക്മാന്യതിലക് ^കൊച്ചുവേളി ഗരീബ് രഥ് എക്സ് പ്രസ് (12201) എന്നിവ 45 മിനിറ്റ് മുതല്‍ നാലു മണിക്കൂര്‍ വരെ വൈകും. കുര്‍ള ലോകമാന്യതിലക് ^മംഗലാപുരം മത്സ്യഗന്ധ എക്സ് പ്രസിനും (12619) നിയന്ത്രണമുണ്ട്.

കേരളത്തില്‍ നിന്നും മുംബൈയിലേക്കുള്ള ട്രെയിനുകള്‍^
തിരുവനന്തപുരം ^കുര്‍ള ലോക്മാന്യതിലക് ടെര്‍മിനല്‍സ് നേത്രാവതി എക്സ് പ്രസ് (16346), തിരുവനന്തപുരം ^നിസാമുദ്ദീന്‍ രാജധാനി എക്സ് പ്രസ് (12431), കൊച്ചുവേളി ^ഭാവ്നഗര്‍ എക്സ് പ്രസ് (19259) എന്നിവ 40 മിനിറ്റ് മുതല്‍ 3.25 മണിക്കൂര്‍ വരെ വൈകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.