You are Here : Home / News Plus

പാരീസിലെ ആക്രമണം: മൂന്ന് ഭീകരരെ വധിച്ചു

Text Size  

Story Dated: Saturday, January 10, 2015 04:05 hrs UTC

ഷാര്‍ലി എബ്ദോ'വാരികയുടെ ഓഫീസ് ആക്രമിച്ച് പത്രാധിപരും കാര്‍ട്ടൂണിസ്റ്റുകളുമടക്കം 12 പേരെ കൊന്ന സഹോദരന്മാരടക്കം മൂന്ന് ഭീകരരെ ഫ്രഞ്ച് പോലീസ് വധിച്ചു. ഷെരിഫ് ക്വാച്ചി, സെയ്ദ് ക്വാച്ചി എന്നീ സഹോദരങ്ങളെയും കിഴക്കന്‍ പാരീസിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അഞ്ചു പേരെ ബന്ദികളാക്കിയ ഭീകരനെയുമാണ് വ്യത്യസ്ത സംഭവങ്ങളിലായി വധിച്ചത്. ബന്ദികളില്‍ നാല് പേരും കൊല്ലപ്പെട്ടു. ഏതാനും പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

പാരീസിലെ ഷാര്‍ലി ഡിഗോലെ വിമാനത്താവളത്തില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ഒളിത്താവളം വളഞ്ഞാണ് സുരക്ഷാസേന ക്വാച്ചി സഹോദരന്മാരെ വധിച്ചത്. തട്ടിയെടുത്ത കാറില്‍ യാത്രചെയ്യവേ പോലീസ് പിന്തുടര്‍ന്നപ്പോള്‍ ഭീകരര്‍ ദമ്മാര്‍ട്ടിന്‍-എന്‍-ഗോലെ എന്ന സ്ഥലത്തെ അച്ചടി സ്ഥാപനത്തില്‍ കയറുകയായിരുന്നു. സ്ഥാപനം വളഞ്ഞ പോലീസിനു നേരേ ഇവര്‍ വെടിയുതിര്‍ത്തു. ഏറെ നേരത്തെ ഏറ്റുമുട്ടലിനുശേഷം ഇവരെ പോലീസ് വധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.