മുംബൈ സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന് സഞ്ജയ് ദത്ത് ഇന്ന് ജയിലില്‍ കീഴടങ്ങും. താല്‍ക്കാലിക വിടുതല്‍ നീട്ടുന്നതിനായി സമര്‍പ്പിച്ച അപേക്ഷ മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളിയിതിനെ തുടര്‍ന്നാണ് ജയില്‍ അധികൃതര്‍ ദത്തിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്.നടന് ആയതുകൊണ്ട് സഞ്ജയ് ദത്തിന് വേണ്ടി സര്‍ക്കാറിന് നിയമത്തില്‍ വിവേചനം കാണിക്കാനാവില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു. പൂനെയിലെ യേര്‍വാഡ ജയിലില്‍ കഴിഞ്ഞിരുന്ന സഞ്ജയ് ദത്തിന് 14 ദിവസത്തേക്കാണ് താല്‍ക്കാലിക വിടുതല്‍ നല്‍കിയത്. എന്നാല്‍ 14 ദിവസത്തേക്കു കൂടി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
Comments