You are Here : Home / News Plus

കോഴിക്കോട്ട് കോളേജ് അധ്യാപികയുടെ കാര്‍ കത്തിച്ചു

Text Size  

Story Dated: Saturday, January 10, 2015 08:30 hrs UTC

ഗുരുവായൂരപ്പന്‍ കോളേജ് അധ്യാപിക പ്രൊഫ. മാധവിക്കുട്ടിയുടെ വീടിനു നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രി ഒന്നരയോടെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ചില്ലുകള്‍ തകര്‍ത്ത അക്രമികള്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിച്ചു.

സംപ്തംബര്‍ മാസം മുതല്‍ ഗുരുവായുരപ്പന്‍ കോളേജില്‍ എസ്.എഫ്.ഐ- എ.ബി.വി.പി സംഘര്‍ഷം നില്‍ക്കുകയാണ്. പുറത്താക്കിയ എ.ബി.വി.പി നേതാക്കളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള സമരവും ശക്തമാണ്. സംഭവത്തില്‍ കോളേജ് മാനേജ്‌മെന്റിനൊപ്പം ശക്തമായി നിലയുറപ്പിച്ചയാളാണ് പ്രൊഫ. മാധവിക്കുട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.