You are Here : Home / News Plus

ബാന്‍ കി മുൂണ്‍ ഇന്ന് ഇന്ത്യയിലെത്തും

Text Size  

Story Dated: Saturday, January 10, 2015 08:34 hrs UTC

നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനുവേണ്ടി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ശനിയാഴ്ച ഇന്ത്യയിലെത്തും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ തുടങ്ങിയവരുമായി സന്ദര്‍ശനത്തിനിടെ അദ്ദേഹം ചര്‍ച്ച നടത്തും.

ഞായറാഴ്ച വൈകീട്ട് ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കുന്ന 'വൈബ്രന്റ് ഗുഡജറാത്ത്' ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. വഡോദരയില്‍ കനാലിന് മുകളില്‍ നിര്‍മ്മിച്ച സോളാര്‍ വൈദ്യുതി നിലയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. സബര്‍മതി ആശ്രമം സന്ദര്‍ശിക്കാനും നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥിയുമായി കൂടിക്കാഴ്ച നടത്താനും അദ്ദേഹം നിശ്ചയിച്ചിട്ടുണ്ട്. ജനവരി 12 ന് 'ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സ്' സംഘടിപ്പിക്കുന്ന ചടങ്ങില്‍ അദ്ദേഹം പ്രഭാഷണം നടത്തും. ഇന്ത്യയില്‍ ജോലിചെയ്യുന്ന യു എന്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തിയശേഷം 13 ന് അദ്ദേഹം മടങ്ങും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.