You are Here : Home / News Plus

സോഷ്യല്‍ മീഡിയകളില്‍ മുന്‍നിരയില്‍ ഫേസ്ബുക്

Text Size  

Story Dated: Sunday, January 11, 2015 05:10 hrs UTC

വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയകളില്‍ മുന്‍നിരയില്‍ ഫേസ്ബുക് ആണെന്ന് സര്‍വേ റിപ്പോര്‍ട്ട്. പ്രായം കൂടിയവര്‍ സര്‍വസാധാരണമായി തെരഞ്ഞെടുക്കുന്നതും ഫേസ്ബുക്കാണെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഗ്ളോബല്‍ തിങ്ക് ടാങ്ക് പ്യു റിസര്‍ച്ച് സെന്‍റര്‍’ നടത്തിയ സര്‍വേയില്‍ കണ്ടത്തെി. സര്‍വേയില്‍ പങ്കെടുത്തവരില്‍ 71 ശതമാനം പ്രായപൂര്‍ത്തിയായവരും ഫേസ്ബുക്കില്‍ സ്ഥാനം പിടിച്ചവരാണ്. 2013ല്‍ 63 ശതമാനമായിരുന്നു ഫേസ്ബുക് ഉപയോക്താക്കളുടെ കണക്ക്. ഇതില്‍ തന്നെ 56 ശതമാനം പേരും 65 വയസ്സും അതിന് മുകളിലുള്ളവരുമാണ്. ലിങ്ക്ഡ് ഇന്‍, പിന്‍ററസ്റ്റ് എന്നിവയാണ് 28 ശതമാനം പേര്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ സൈറ്റുകള്‍.
2013ല്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ 46 ശതമാനമായിരുന്നെങ്കില്‍ കഴിഞ്ഞവര്‍ഷം 36 ശതമാനമായി ചുരുങ്ങി. ഫേസ്ബുക്കിന് കീഴിലെ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവരില്‍ 53 ശതമാനം പേരും 18-29 വയസ്സുകള്‍ക്കിടയിലുള്ളവരാണ്. 45 ശതമാനം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളും ദിവസം പലതവണ ഫേസ്ബുക് ലോഗ് ചെയ്യുന്നതായും വ്യക്തമായി. 52 ശതമാനം പേര്‍ ഒന്നില്‍ കൂടുതല്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിക്കുന്നതായും സര്‍വേയില്‍ വെളിപ്പെട്ടതായി ഫോബ്സ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.