You are Here : Home / News Plus

മത്സ്യബന്ധന ബോട്ടിലേക്ക് കോസ്റ്റ് ഗാര്‍ഡ് വെടിയുതിര്‍ത്തു

Text Size  

Story Dated: Tuesday, January 13, 2015 04:10 hrs UTC

നിര്‍ത്താനുള്ള മുന്നറിയിപ്പ് അവഗണിച്ച് നീങ്ങിയ മത്സ്യബന്ധന ബോട്ടിലേക്ക് കോസ്റ്റ് ഗാര്‍ഡ് ബോട്ടില്‍നിന്ന് വെടിയുതിര്‍ത്തു. തിങ്കളാഴ്ച വൈകീട്ട് വിഴിഞ്ഞം ബീമാപള്ളിയില്‍നിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. വെടിവെപ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ സുബിന്‍ ജഗദീഷ്കുമാര്‍ (30), ക്ളിന്‍റണ്‍ (30) എന്നിവര്‍ക്കാണ് പരിക്ക്. സുബിന് വലതുകാലിലും ക്ളിന്‍റണ് വലതുകൈയിലുമാണ് വെടിയേറ്റതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് ബോട്ടും അതിലുള്ളവരെയും കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുതിയ വാര്‍ഫിലത്തെിച്ചു. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചു. കന്യാകുമാരിക്ക് സമീപം മണല്‍ക്കരയില്‍നിന്ന് മടങ്ങിയ ‘ഋഷിക’ എന്ന ബോട്ടിന് നേര്‍ക്കാണ് വെടിയുതിര്‍ത്തത്. കുളച്ചല്‍ ഭാഗത്തുനിന്ന് മത്സ്യബന്ധനം നടത്തി പിടിച്ച ലക്ഷങ്ങള്‍ വിലവരുന്ന മത്സ്യം കൊല്ലത്ത് വില്‍പനക്കായി കൊണ്ടുവരുകയായിരുന്നുവെന്ന് ബോട്ടുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. തീവ്രവാദ ആക്രമണഭീഷണിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ പട്രോളിങ് നടത്തുന്നുണ്ട്. സി 134 എന്ന ബോട്ടില്‍ കോസ്റ്റ് ഗാര്‍ഡ് പട്രോളിങ് നടത്തുന്നതിനിടെയാണ് ബോട്ട് പരിശോധനക്കായി നിര്‍ത്താനാവശ്യപ്പെട്ടതെന്ന് കോസ്റ്റല്‍ പൊലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.