ന്യൂഡല്‍ഹി : കേന്ദ്ര ന്യുനപക്ഷക്ഷേമ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയ്ക്ക് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന കുറ്റത്തിന് കോടതി ഒരു വര്‍ഷം തടവു ശിക്ഷ വിധിച്ചു.നഖ്വിയ്ക്കൊപ്പം കൂട്ടുപ്രതികളായ 19 പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഉത്തര്‍പ്രദേശിലെ രാംപൂര്‍ കോടതിയുടേതാണ് വിധി. തടവിന് പുറമേ 4000 രൂപ പിഴ അടയ്ക്കണമെന്നും വിധിയില്‍ പറയുന്നു.അന്യായമായി സംഘം ചേരുക, നിരോധനാജ്ഞ ലംഘിക്കുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Comments