You are Here : Home / News Plus

എയര്‍ ഏഷ്യ വിമാനത്തിന്‍െറ പ്രധാന ഭാഗം കണ്ടെത്തി

Text Size  

Story Dated: Thursday, January 15, 2015 03:42 hrs UTC

തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്‍െറ പ്രധാനഭാഗം കണ്ടത്തെി. ജാവ കടലില്‍ വിമാനത്തിനായി തിരച്ചില്‍ തുടരുന്ന സിംഗപ്പൂര്‍ സംഘമാണ് ആഴക്കടലില്‍ കണ്ടത്തെിയത്. എയര്‍ ഏഷ്യ വിമാനത്തിന്‍െറ പരസ്യവാചകമായ ‘നൗ എവരിവണ്‍ കേന്‍ ഫൈ്ള’ എന്ന എഴുത്ത് വ്യക്തമായി കാണുന്ന ചിത്രം സംഘം പകര്‍ത്തിയത് സിംഗപ്പൂര്‍ പ്രതിരോധ മന്ത്രി എങ് ഹെന്‍ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തു.
ഡിസംബര്‍ 28നാണ് വിമാനം കാണാതായത്. യാത്രക്കാരായ 162 പേരും ദുരന്തത്തിനിരയായിരുന്നു. ഇവരില്‍ 48 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടത്തെിയിട്ടുണ്ട്. അവശേഷിച്ചവര്‍ കടലിനടിയിലുള്ള പ്രധാനഭാഗത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയമുണ്ട്. ചൊവ്വാഴ്ച തന്നെ ഇത് കണ്ടിരുന്നെങ്കിലും ഇന്നലെയോടെയാണ് സ്ഥിരീകരണമായത്. മൃതദേഹങ്ങള്‍ അകത്തുണ്ടോയെന്ന് കണ്ടത്തൊനായിട്ടില്ളെന്ന് അന്വേഷണ സംഘം പറഞ്ഞു. മുങ്ങല്‍ വിദഗ്ധര്‍ ഇത് പരിശോധിച്ചുവരുകയാണ്. പതിവു ദൗത്യങ്ങള്‍ പരാജയമാകുമെന്നതിനാല്‍ വിമാന ഭാഗം പുറത്തത്തെിക്കാന്‍ പുതിയ വഴികള്‍ ആലോചിച്ചുവരുകയാണെന്നും ഇന്തോനേഷ്യന്‍ അന്വേഷണ സംഘം മേധാവി സുപ്രിയാഡി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.