You are Here : Home / News Plus

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം

Text Size  

Story Dated: Thursday, January 15, 2015 03:53 hrs UTC

55ാമത് സംസ്ഥാന സ്‌കൂള്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം.  പ്രധാന വേദിയായ ക്രിസ്ത്യന്‍ കോളേജ് മൈതാനത്ത് വൈകിട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം  ചെയ്യും. ഉദ്ഘാടനച്ചടങ്ങിന് ശേഷം പത്ത് വേദികളിലും മത്സരം നടക്കും.

രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണഭട്ട് പതാക ഉയര്‍ത്തും. പത്തിന് ബി.ഇ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രജിസ്‌ട്രേഷന്‍. ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് ബീച്ചില്‍ നിന്ന് ഘോഷയാത്ര. 50 സ്‌കൂളുകളില്‍ നിന്നായി ആറായിരത്തോളം കുട്ടികള്‍ അണിനിരക്കും. 55 സംഗീതാധ്യാപകര്‍ അവതരിപ്പിക്കുന്ന സ്വാഗത ഗാനാലാപനത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കം. ഗാനഗന്ധര്‍വന്‍ യേശുദാസാണ് മുഖ്യാതിഥി. 17 വേദികളിലായി 232 ഇനങ്ങളില്‍ 11,000 കലാപ്രതിഭകളാണ് ജനവരി 21 വരെ നടക്കുന്ന കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.

21ന് വൈകിട്ട് മൂന്നിന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനത്തില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മംഗളഗാനാലാപനവും ഉണ്ടാകും. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് വിതരണം ചെയ്യും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.