You are Here : Home / News Plus

കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

Text Size  

Story Dated: Thursday, January 15, 2015 07:24 hrs UTC

ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. വ്യാഴാഴ്ച പുലര്‍ച്ചെ തീവ്രവാദികള്‍ക്കുവേണ്ടി സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.

ഷൊപിയാനില്‍ ഒളിച്ചിരിക്കുന്ന മൂന്ന് കൊടും ഭീകരരാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കുന്നത് എന്നാണ് സൂചന. തീവ്രവാദി സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയില്‍ പെട്ടവരാണ് ഇവരെന്ന് കരുതുന്നു. ആളപായം ഉള്ളതായി റിപ്പോര്‍ട്ടില്ല. ബരാമുള്ളയില്‍ ആറുമണിക്കൂര്‍നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഒരു തീവ്രവാദി നേതാവിനെ കഴിഞ്ഞ ദിവസം സൈന്യം വധിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.