You are Here : Home / News Plus

ചുംബനസമരത്തില്‍ ഭര്‍ത്താവിനെ ആലിംഗനം ചെയ്തതിന് ദീദി ദാമോദരന് ഐ.എച്ച്.ആര്‍.ഡിയുടെ നോട്ടീസ്

Text Size  

Story Dated: Thursday, January 15, 2015 04:09 hrs UTC

തിരുവനന്തപുരം: കോഴിക്കോട്ട് നടന്ന ചുംബന സമരത്തിനിടെ ഭര്‍ത്താവിനെ ആലിംഗനം ചെയ്തതിന് തിരക്കഥാകൃത്ത് ദീദി ദാമോദരന് ഐ.എച്ച്.ആര്‍.ഡിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഐ.എച്ച്.ആര്‍.ഡി കോഴിക്കോട് കേന്ദ്രത്തില്‍ ലക്ചററാണ് ദീദി ദാമോദരന്‍. ചുംബനസമരക്കാര്‍ക്കെതിരെ പൊലീസ് ലാത്തിവീശിയതറിഞ്ഞ് ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മിഠായിത്തെരുവിലെ എസ്.കെ പ്രതിമക്കരികില്‍ എത്തിയതായിരുന്നു ദീദിയും ഭര്‍ത്താവ് പ്രേംചന്ദും. ഇവിടെവെച്ച് ഇരുവരും ആലിംഗനം ചെയ്തത് മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദീദി ചെയ്തത് തെറ്റാണെന്ന് കാണിച്ചാണ് ഐ.എച്ച്.ആര്‍.ഡി നോട്ടീസ് അയച്ചത്. പൊതുസ്ഥലത്ത് ഇത്തരത്തില്‍ പെരുമാറിയത് സര്‍വീസ് ചട്ടലംഘനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. കോഴിക്കോട്ടുനിന്ന് ലഭിച്ച ഊമക്കത്തിന്‍െറ അടിസ്ഥാനത്തിലാണ് നടപടിയെന്നും റിപ്പോര്‍ട്ടുണ്ട്.
മുമ്പ് ഐ.എച്ച്.ആര്‍.ഡി കോഴിക്കോട് കേന്ദ്രത്തില്‍ പ്രിന്‍സിപ്പലായിരുന്നു തിരക്കഥാകൃത്ത് ടി. ദാമോദരന്‍െറ മകള്‍ കൂടിയായ ദീദി.

    Comments

    A.V POULOSE January 17, 2015 05:27

    Good Mrs Didi Damodaran.  You have done a great thing.

    Your grown up children will do more than this in open, in the near future.

    A very model example for our younger generation.

    You indeed deserve to be sent to Pakistan for beheading in open.

     


    January 17, 2015 05:24

    Mrs Didi Damodaran,

    You look middle aged and somewhat matured.  It would have been better, if kisses and physical relationship etc are done at your home, but inside bed room.  If you continue this on streets, what will your grown up children do in future in open.......?  Don't you feel this act highly provocative??


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.