You are Here : Home / News Plus

ഇറ്റാലിയന്‍ നാവികരെ വിട്ടയക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രമേയം

Text Size  

Story Dated: Friday, January 16, 2015 07:23 hrs UTC

കടല്‍ക്കൊല കേസില്‍ ഇന്ത്യയില്‍ വിചാരണ നേരിടുന്ന രണ്ട് ഇറ്റാലിയന്‍ നാവികരെ തിരിച്ചയക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള തര്‍ക്കം ഉടന്‍ അവസാനിപ്പിക്കണമെന്നും ഇറ്റാലിയന്‍ നാവികരെ ഇറ്റലിയുടേയോ അന്താരാഷ്ട്ര കോടതിയുടേയോ പരിധിയില്‍ കൊണ്ടുവരണമെന്നുമാണ് പ്രമേയം ആവശ്യപ്പെട്ടത്. നാവികരുടെ തടവ് മനുഷ്യാവകാശ ലംഘനമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രമേയം ഇന്ത്യ തള്ളി. ഇത് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്നും ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള വിഷയമാണിതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.