You are Here : Home / News Plus

ജനവരി 26 ന് ഐ. എസ് ആക്രമണം നടത്തുമെന്ന് മുംബൈ വിമാനത്താവളത്തില്‍ ചുവരെഴുത്ത്

Text Size  

Story Dated: Friday, January 16, 2015 07:31 hrs UTC

ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.എസ് ) ഭീകരാക്രമണമുണ്ടാകുമെന്ന ഭീഷണി ചുവരെഴുത്ത് മുംബൈ വിമാനത്താവളത്തില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.ജനവരി 26 ന് ആക്രമണം ഉണ്ടാകുമെന്നാണ് പുതിയ ചുവരെഴുത്തിലുള്ളത്. മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ഒന്നിലെ രണ്ട് ടോയ്‌ലറ്റ് ചുവരുകളിലാണ് സന്ദേശം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് ശുചീകരണ ജോലിക്കാര്‍ ഇത് കണ്ടത്. ജനവരി 10 ന് ഐ.എസ് ആക്രമണം ഉണ്ടാകുമെന്ന ഒരു ചുവരെഴുത്ത് ജനവരി ആറിന് ടെര്‍മിനല്‍ രണ്ടിലെ രണ്ടാം നിലയിലെ ടോയ്‌ലറ്റ് ചുവരില്‍ കണ്ടിരുന്നു.

എയര്‍ ഇന്ത്യയും ഗോ എയറും സര്‍വീസ് നടത്തുന്ന ടെര്‍മിനല്‍ ഒന്ന് എയിലെ വി.ഐ.പി ലോഞ്ചിന് സമീപത്തേയും എയര്‍ ഇന്ത്യയുടെ ഓഫീസിന് സമീപത്തേയും ടോയ്‌ലറ്റിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ ചുവരെഴുത്ത് കണ്ടത്. വ്യക്തമായി വായിക്കാന്‍ സാധിക്കുന്ന ഒരു സന്ദേശത്തില്‍ ഒരു വിമാനത്തിന്റെ ചിത്രത്തോടെ 'ISIS 26/01/2015 is BOM ok' എന്നാണ് പേനകൊണ്ട് എഴുതിയിരിക്കുന്നത്. എന്നാല്‍ ഒരു എഴുത്ത് വ്യക്തമല്ല. എഴുത്ത് കണ്ടിടത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെങ്കിലും സമീപപ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഏഴുതിയ ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. രണ്ട് എഴുത്തിലേയും കയ്യക്ഷരം പരിശോധിച്ച് രണ്ടും എഴുതിയത് ഒരാളാണോ എന്നും പരിശോധിക്കുന്നുണ്ട്. വിമാനത്താവളത്തിലുള്ള ജോലിക്കാരടക്കം എല്ലാവരേയും ചോദ്യം ചെയ്യുന്നുണ്ട്. ATTECK BY ISIS DATE 10/01/15 എന്നായിരുന്നു ആദ്യ കുറിപ്പ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.