You are Here : Home / News Plus

മനുഷ്യരായി കണക്കാക്കാത്തവരെപ്പോലും രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ബി.ജെ.പി കൂടെക്കൂട്ടുന്നു -പിണറായി

Text Size  

Story Dated: Friday, January 16, 2015 04:52 hrs UTC

പാലക്കാട്: ആര്‍.എസ്.എസുകാര്‍ മനുഷ്യരായിപ്പോലും കണക്കാക്കാത്ത കേരളത്തിലെ ചില വിഭാഗങ്ങളെ രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി കൂടെ നിര്‍ത്താന്‍ സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരള പുലയമഹാസഭയെയാണ് ഏറ്റവും ഒടുവില്‍ ബി.ജെ.പി സഹകരിപ്പിക്കുന്നത്. ആര്‍.എസ്.എസുകാര്‍ ചാതുര്‍വര്‍ണ്യത്തില്‍ വിശ്വസിക്കുന്നവരാണ്. ചാതുര്‍വര്‍ണ്യ സിദ്ധാന്തപ്രകാരം ശൂദ്രര്‍ക്ക് താഴെയുള്ളവര്‍ മനുഷ്യരായി കണക്കാക്കപ്പെടേണ്ടവരല്ല. ഇക്കാര്യം ഗോള്‍വാര്‍ക്കര്‍ തന്നെ പരസ്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരായി പോലും കണക്കാക്കാത്ത വിഭാഗത്തെ ബി.ജെ.പി രാഷ്ട്രീയാവശ്യത്തിന് കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നത് തിരിച്ചറിയാന്‍ പുലയമഹാസഭ പോലുള്ള സംഘടനകള്‍ക്ക് കഴിയണം. അവര്‍ക്കാണ് അതിന് കഴിയേണ്ടതെന്നും സി.പി.എം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെ പിണറായി പറഞ്ഞു.
കേരളത്തില്‍ ബി.ജെ.പി സ്വാധീനം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായിട്ടാണ് ആര്‍.എസ്.എസിന്‍െറ നേതൃത്വത്തില്‍ ഇതെല്ലാം നടക്കുന്നത്. ഈ കെണിയില്‍ ഉമ്മന്‍ചാണ്ടിയും വീണിട്ടുണ്ട്. ആര്‍.എസ്.എസുമായി കൂട്ടുകെട്ടിലാണ് ഉമ്മന്‍ചാണ്ടി. ആര്‍.എസ്.എസിന്‍െറ അജണ്ടയാണ് അദ്ദേഹം നടപ്പാക്കുന്നത്. പുനര്‍മതപരിവര്‍ത്തനം നടപ്പാക്കിയതിന് യു.പി, ബിഹാര്‍ സര്‍ക്കാറുകള്‍ കേസെടുത്തപ്പോള്‍ വ്യക്തമായ തെളിവുണ്ടായിട്ടും കേരളത്തില്‍ കേസെടുക്കാതിരുന്നത് ഇതിന് ഉദാഹരണമാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.