കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വ്യോമ, റെയില്‍ ഗതാഗതങ്ങള്‍ തടസപ്പെട്ടു. ദൃശ്യപരിധി കുറഞ്ഞത് കാരണം അഞ്ചു വിമാന സര്‍വീസുകള്‍ റദ്ദാക്കി. 50 വിമാനങ്ങള്‍ സമയം വൈകിയാണ് സര്‍വീസ് നടത്തുന്നത്.
ഡല്‍ഹിയില്‍ ദൃശ്യപരിധി 50 മീറ്ററിലും താഴെയാണ്. നിരവധി ട്രെയിനുകളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. 20 ഓളം ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്. നഗരത്തില്‍ എട്ടു ഡിഗ്രി സെല്‍ഷ്യസ് തണുപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Comments