You are Here : Home / News Plus

ഒബാമയ്ക്ക് മാത്രം മതിയോ സുരക്ഷയെന്ന് കോടതി

Text Size  

Story Dated: Saturday, January 17, 2015 07:48 hrs UTC

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ 15,000 സി.സി.ടിവി ക്യാമറകള്‍ സ്ഥാപിക്കുന്ന സര്‍ക്കാരിന് പൗരന്മാരുടെ സുരക്ഷയുടെ കാര്യത്തില്‍ എന്താണ് താല്‍പര്യമില്ലാത്തതെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിയിലെ സ്ത്രീപീഡനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിയോഗിച്ച അമികസ് ക്യൂറി മീരാ ഭാട്ടിയയുടെ റിപ്പോര്‍ട്ട് പരിശോധിക്കവെയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഒരു വിദേശ രാഷ്ട്രത്തലവന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത് പ്രമാണിച്ചാണ് സര്‍ക്കാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇത്ര സുരക്ഷ ഒരുക്കുന്നത്. അത് ഇന്ത്യന്‍ പൗരന്മാര്‍ക്ക് വേണ്ടിയല്ല, നമ്മുടെ പൗരന്മാരുടെ സുരക്ഷയ്ക്കായി ഇത് ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അതിന് മാസങ്ങളും വര്‍ഷങ്ങളുമെടുക്കും. കോടതി ചൂണ്ടിക്കാട്ടി. നിര്‍ഭയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒബാമയുടെ സന്ദര്‍ശനം പ്രമാണിച്ച് സ്ഥാപിക്കുന്ന ക്യാമറകള്‍ സന്ദര്‍ശനത്തിന് ശേഷം എടുത്ത് മാറ്റരുതെന്ന് അമികസ് ക്യൂറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് കോടതി കേന്ദ്ര, ഡല്‍ഹി സര്‍ക്കാരുകള്‍ക്കും ഡല്‍ഹി പോലീസിനും ജസ്റ്റിസ് ബദാര്‍ ദുരെസ്സ് അഹമ്മദ്, സഞ്ജീവ് സച്‌ദേവ് എന്നിവരടങ്ങിയ ബഞ്ച് നോട്ടീസയച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.