You are Here : Home / News Plus

മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജു രമേശ്

Text Size  

Story Dated: Sunday, January 18, 2015 10:43 hrs UTC

തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സര്‍ക്കാറിന് നാണക്കേടുണ്ടാക്കുന്ന തരത്തിലാണ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും ബിജു രമേശ് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിജിലന്‍സ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണ്. ഉദ്യോഗസ്ഥരെ നിയമവകുപ്പ് സ്ഥലം മാറ്റാന്‍ ശ്രമിക്കുന്നു. വിജിലന്‍സ് അന്വേഷണത്തിലെ വിവരങ്ങള്‍ ചോരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്നും രമേശ് പറഞ്ഞു.
ജോസ് കെ. മാണിക്കെതിരെയും ബിജു രമേശ് ആരോപണമുന്നയിച്ചു. മാണി കോഴ വാങ്ങിയില്ലെന്ന് പറയാന്‍ ജോസ് കെ. മാണി നേരിട്ട് ആവശ്യപ്പെട്ടു. ബാറുടമകള്‍ പണം കൈമാറിയത് പറയാതിരിക്കാനാണ് ജോസ് കെ. മാണി ആവശ്യപ്പെട്ടത്. കെ. ബാബു, രമേശ് ചെന്നിത്തല എന്നിവരാണ് കോഴ വാങ്ങിയതെന്ന പ്രതിപക്ഷ നേതാവിന്‍െറ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിജു രമേശ് വ്യക്തമായ ഉത്തരം നല്‍കിയില്ല.
ശബ്ദരേഖകളടക്കമുള്ള തെളിവുകളെല്ലാം തിങ്കളാഴ്ച വിജിലന്‍സ് എസ്.പി ഓഫീസിലെ ത്തി കൈമാറും. താന്‍ നേരിട്ടെത്തിയല്ല തെളിവുകള്‍ നല്‍കുകയെന്നും ബിജു രമേശ് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.