You are Here : Home / News Plus

ത്രിരാഷ്ട്ര ഏകദിനം:ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് നാല് വിക്കറ്റ് ജയം

Text Size  

Story Dated: Sunday, January 18, 2015 03:46 hrs UTC

മെല്‍ബണ്‍: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് നാല് വിക്കറ്റ് ജയം. ആവേശകരമായ മത്സരത്തിലാണ് ഇന്ത്യ ഓസീസ് നാലു വിക്കറ്റിന് തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 268 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ 49 ഓവറില്‍ ആസ്ട്രേലിയ മറികടന്നു. ഇതോടെ പരമ്പരയില്‍ രണ്ട് മത്സരങ്ങളും ജയിച്ച ആസ്ട്രേലിയ പോയിന്‍റ് പട്ടികയില്‍ മുന്നിലെ ത്തി. ഉജ്ജ്വല ബൗളിംഗ് കാഴ്ചവെച്ച് ഇന്ത്യയുടെ ആറ് വിക്കറ്റുകള്‍ പിഴുത മിച്ചല്‍ സ്റ്റാര്‍കാണ് മാന്‍ ഓഫ് ദി മാച്ച്. സ്കോര്‍ ഇന്ത്യ -267/8, ആസ് േട്രലിയ 269/6
അര്‍ധസെഞ്ച്വറി നേടിയ ഫിഞ്ചും 41 റണ്‍സ് നേടിയ വാട്സണും 47 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തുമാണ് ഓസീസിനെ വിജയത്തിലെ ത്തിച്ചത്. ഫിഞ്ച് 97 റണ്‍സെടുത്ത് പുറത്തായി. എത്തിപ്പിടിക്കാവുന്ന ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഓസീസ് മികച്ച രീതിയിലാണ് തുടങ്ങിയത്. ഓപണര്‍മാരായ വാര്‍ണറും ഫിഞ്ചും നല്ല തുടക്കമിട്ടു. 51  റണ്‍സിനാണ് ഓസീസിന്‍െറ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരന്‍ ഡേവിഡ് വാര്‍ണര്‍ 24 റണ്‍സെടുത്ത് പുറത്തായി. രണ്ട് വിക്കറ്റിന് 216 എന്ന ശക്തമായ നിലയില്‍ നിന്ന് പൊടുന്നനെ ഓസീസിന്‍െറ വിക്കറ്റുകള്‍ വീഴുകയായിരുന്നു. പിടിച്ചുനിന്ന ബ്രാഡ് ഹദിനും ജെയിംസ് ഫോള്‍ക്നറും ഓരോവര്‍ ബാക്കി നില്‍ക്കെ വിജയത്തിലെ ത്തിച്ചു.  
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 267 റണ്‍സെടുക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്‍െറ പ്രത്യേകത. സുരേഷ് റെയ്ന അര്‍ധസെഞ്ച്വറി (51)നേടി. എന്നാല്‍ മറ്റ് ബാറ്റ്സ് മാന്‍മാര്‍ക്ക് കാര്യമായി റണ്‍സെടുക്കാന്‍ സാധിച്ചില്ല. രോഹിത് 139 പന്തില്‍ 138 റണ്‍സെടുത്ത് പുറത്തായി. റെയ്ന 51 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ എം.എസ് ധോണി 18 റണ്‍സെടുത്തു.
ചൊവ്വാഴ്ച ഇംഗ്ളണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.